കോവിഡിൻെറ ഉദ്​ഭവമറിയാൻ ലോകാരോഗ്യസംഘടനക്ക്​ സ്വാഗതം -ചൈന

ബെയ്​ജിങ്​:​ ലോകാരോഗ്യസംഘടനയിലെ വിദഗ്​ധർക്ക്​ ​കോവിഡിൻെറ ഉദ്​ഭവത്തെ കുറിച്ച്​ പഠിക്കാനായി രാജ്യത്തേക്ക്​​ വരാൻ അനുമതി നൽകുമെന്ന്​ ചൈന. പൊതുജനാരോഗ്യത്തിൽ ഏറ്റവും ആധികാരികമായ ഏജൻസികളിലൊന്നാണ്​ ലോകാരോഗ്യസംഘടന. അതിൽ  നിന്ന്​ പിന്മാറാനുള്ള യു.എസ്​ തീരുമാനം ഏകപക്ഷീയമാണെന്ന്​​ ചൈനീസ്​ വിദേശകാര്യ വക്​താവ്​ സാഹോ ലിജിയാൻ കുറ്റപ്പെടുത്തി. 

ചൈനയുടെ സൃഷ്​ടിയാണ്​ കോവിഡെന്നായിരുന്നു യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ പ്രധാന ആരോപണം. എന്നാൽ, ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. യു.എസിൻെറ ഇപ്പോഴത്തെ നടപടി ലോകാരോഗ്യസംഘട​നയുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ്​ വക്​താവ്​ പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടന ഏകപക്ഷീയമായ ഇടപെടലുകൾ നടത്തുന്നുവെന്ന്​ ആരോപിച്ചാണ്​ ട്രംപ്​ പിൻമാറ്റം പ്രഖ്യാപിച്ചത്​. 

Tags:    
News Summary - China allows WHO to trace coronavirus’ origin, rebukes US exit move from UN body-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.